കിസാൻ മഹാപഞ്ചായത്തും ട്രാക്‌ടർ റാലിയും; രാഹുൽ ഗാന്ധി വീണ്ടും സമരരംഗത്ത്

By Staff Reporter, Malabar News
Rahul-Gandhi_2020-Oct-06
Representational Image
Ajwa Travels

ന്യൂഡെൽഹി: കാര്‍ഷിക നിയമത്തിനെതിരെ കിസാന്‍ മഹാ പഞ്ചായത്തുമായി രാഹുല്‍ ഗാന്ധിയും രംഗത്ത് വരുന്നു. ഫെബ്രുവരി 12,13 തീയതികളിൽ രാജസ്‌ഥാനിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. സമരം ശക്‌തമാക്കാൻ കർഷക സംഘടനകൾ യുപിയിലും ഹരിയാനയിലും മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ പ്രഖ്യാപനം.

അതിനൊപ്പം വീണ്ടും ട്രാക്‌ടർ റാലി സംഘടിപ്പിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. അജ്‌മീറിൽ വച്ചായിരിക്കും റാലി നടക്കുക. നേരത്തെ കാ‌ർഷിക നിയമങ്ങൾ പാസാക്കിയതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിൽ രാഹുൽ ഗാന്ധി ട്രാക്‌ടർ റാലി നടത്തിയിരുന്നു. പിന്നീട് സമരരംഗത്ത് നിന്നും ഉൾവലിഞ്ഞ രാഹുലിനെ നേതൃനിരയിൽ എത്തിക്കാനാണ് പുതിയ പരിപാടികൾ നടത്തുന്നത്.

Read Also: പിഎസ്‍സി വിവാദം; നീതിയാത്ര നടത്താൻ മാത്യു കുഴൽനാടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE