കര്‍ഷകര്‍ പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴരുത്; കിഷന്‍ റെഡ്ഡി

By Staff Reporter, Malabar News
kishan reddy_malabar news
കിഷൻ റെഡ്ഡി
Ajwa Travels

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തെ അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കുന്നതായി ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളുടെ കെണിയില്‍ വീഴരുതെന്നും അദ്ദേഹം കര്‍ഷകരോട് പറഞ്ഞു.

കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളെക്കുറിച്ച് മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും റെഡ്ഡി പറഞ്ഞു. ‘മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒരുക്കുന്ന കെണിയില്‍ കുടുങ്ങരുതെന്ന് ഇവിടെ പ്രതിഷേധിക്കുന്ന പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഈ പ്രതിഷേധം മുതലെടുക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അത്തരം രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ കര്‍ഷകരോട് അഭ്യര്‍ഥിക്കുന്നു’, കിഷന്‍ റെഡ്ഡി പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം ആണെന്നും അവരുടെ ക്ഷേമത്തിനായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രവുമല്ല നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് എതിരല്ലെന്നും കര്‍ഷകരുടെ ആവശ്യമനുസരിച്ച് കൂടുതല്‍ ചര്‍ച്ചക്കും ഭേദഗതിക്കും ബിജെപി സര്‍ക്കാര്‍ തയ്യാറാണെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരൊഴികെ ബാക്കിയുള്ളവര്‍ ഈ പുതിയ കാര്‍ഷിക നിയമങ്ങളെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട റെഡ്ഡി അന്താരാഷ്‌ട്ര‌ വേദികളില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്‌തികള്‍ ഉള്ളതായി പറഞ്ഞു. ഇന്ത്യയെ താഴ്ത്തി കെട്ടുന്നതിനുള്ള ഒന്നായി ഈ പ്രതിഷേധത്തെ ചിലര്‍ ഉപയോഗിക്കുന്നുണ്ടെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ അറിഞ്ഞിരിക്കണമെന്നും അത്തരക്കാരില്‍ നിന്നും കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര സഹമന്ത്രി പറഞ്ഞു.

Read Also: തദ്ദേശ തിരഞ്ഞെടുപ്പ് സമാധാനപരം, സഹകരിച്ചവര്‍ക്ക് നന്ദി; തിരഞ്ഞെടുപ്പ് കമ്മീഷണര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE