ഇത്രമാത്രം ആക്രമിക്കപ്പെട്ട ഒരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല; ധനമന്ത്രി

By Syndicated , Malabar News
kn balagopal

തിരുവനന്തപുരം: ഇത്രമാത്രം ആക്രമണങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സർക്കാർ അടുത്ത കാലത്തൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അന്വേഷണ ഏജൻസികളുടെ ആക്രമണവും പ്രതിപക്ഷ ആരോപണവും നേരിട്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി വീണ്ടും ഭരണത്തിൽ എത്തിയതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

“ആരോപണങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികളുടെ കടന്നാക്രമണവും കൂടിയായപ്പോൾ എല്ലാവരും ചേർന്നുള്ള കലാശക്കൊട്ടായി അത് മാറി. പ്രതിപക്ഷ ആരോപണങ്ങൾ ജനങ്ങളിലേക്ക് എത്താത്തതല്ല അവരുടെ പരാജയകാരണം. എത്തിയ വാർത്തകൾ ഓരോ കുടുംബവും വ്യക്‌തിയും ചർച്ച ചെയ്‌തു. ഉചിതമായ തീരുമാനവും എടുത്തു”- ധനമന്ത്രി പറഞ്ഞു.

തുടർഭരണം നേടിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതോർക്കുന്നു, ആരോപണങ്ങളുടെയും പ്രചാരണങ്ങളുടെയും അടിസ്‌ഥാനത്തിലല്ല ജനങ്ങൾ തീരുമാനമെടുക്കുന്നത്. സ്വന്തം ജീവിത വെളിച്ചത്തെ അടിസ്‌ഥാനമാക്കിയാണ്; ധനമന്ത്രി പറഞ്ഞു.

Read also: ബജറ്റ് അവതരണം തുടങ്ങി; പ്രതിസന്ധി അതിജീവിക്കുന്ന ബജറ്റാകുമെന്ന് ധനമന്ത്രി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE