കൊച്ചി മെട്രോ സേവനങ്ങൾ ഇനി വാട്‍സ്ആപ്പിലൂടെയും അറിയാം

By Team Member, Malabar News
Kochi Metro Services Can Be Know From Whatsapp Now
Ajwa Travels

എറണാകുളം: കൊച്ചി മെട്രോ സംബന്ധിച്ച വിവരങ്ങൾ ഇനി വാട്‍സ്ആപ്പിലൂടെയും അറിയാം. പൊതുവായ അന്വേഷണങ്ങള്‍, പുതിയ വിവരങ്ങള്‍ തുടങ്ങി കൊച്ചി മെട്രോ സംബന്ധിച്ച എല്ലാ വിവരങ്ങളും ജനങ്ങൾക്ക് അറിയാൻ വാട്‍സ്ആപ്പ് സേവനം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾ അറിയുന്നതിന് ഒപ്പം തന്നെ മെട്രോ സേവനങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളോ, പരാതികളോ ഉണ്ടെങ്കിൽ അവയും വാട്‍സ്ആപ്പ് വഴി അറിയിക്കാൻ കഴിയും.

9188957488 എന്ന നമ്പരിലേക്ക് വാട്‍സ്ആപ്പ്  മെസേജ് അയച്ചാല്‍ കൊച്ചി മെട്രോ സംബന്ധിച്ച വിവരങ്ങളുടെ മെനു വരും. തുടർന്ന് അതിൽ നിന്നും ആവശ്യമായ വിവരങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുന്നതിന് പകരം ഇതോടൊപ്പമുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തും ഈ സേവനം ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്‌തമാക്കി.

വാട്‍സ്ആപ്പ് സേവനത്തിലൂടെ കെഎംആർഎൽ നൽകുന്ന മികച്ച ബിസിനസ് അവസരങ്ങളെ കുറിച്ചും അറിയാൻ സാധിക്കുമെന്നും, വരും ദിവസങ്ങളിൽ ഈ സേവന ശൃംഖല വർധിപ്പിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: കോവിഡ് കേസുകൾ ഉയർന്ന് ദക്ഷിണ കൊറിയ; പ്രതിദിന രോഗബാധ 3 ലക്ഷത്തിലധികം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE