കൊച്ചി-ലണ്ടൻ എയർ ഇന്ത്യ സർവീസ്; ആദ്യ വിമാനം ഇന്ന് രാവിലെ

By Team Member, Malabar News
Air India-ukraine
Representational Image
Ajwa Travels

എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് നേരിട്ടുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാന സർവീസ് ഇന്ന് രാവിലെ പുറപ്പെടും. യന്ത്രത്തകരാറിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ പുറപ്പെടേണ്ട സർവീസ് റദ്ദാക്കിയിരുന്നു. തുടർന്ന് ഇന്നാണ് സർവീസ് വീണ്ടും പുനഃരാരംഭിക്കുന്നത്.

പുലർച്ചെ 3.30ന് എത്തിച്ചേർന്ന എയർ ഇന്ത്യയുടെ വിമാനം ഉച്ചയ്‌ക്ക്‌ 1.30ന് തിരികെ പോകേണ്ടതായിരുന്നു. എന്നാൽ വിമാനത്തിന് ചില സാങ്കേതിക തകരാർ സംഭവിച്ചത് മൂലം വിമാന സർവീസ് വൈകുമെന്ന് എയർപോർട്ട് അധികൃതർ വ്യക്‌തമാക്കിയത്‌. എന്നാൽ മണിക്കൂറുകളോളം യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് യാത്രക്കാർ വ്യക്‌തമാക്കുന്നുണ്ട്.

വിമാനം പുറപ്പെടുന്നതിന് കാലതാമസം ഉണ്ടായതോടെ യാത്രക്കാരിൽ നിന്നും വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് പ്രതിഷേധം ഉണ്ടായത്. തുടർന്ന് ഇന്നലെ സർവീസ് റദ്ദാക്കിയതായി എയർപോർട്ട് അധികൃതർ യാത്രക്കാരെ അറിയിക്കുകയായിരുന്നു.

Read also: കോവിഡ് വ്യാപനം തുടരുന്നു; ഗോവയിൽ കർഫ്യൂ നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE