എംപി കൊടിക്കുന്നിൽ സുരേഷിന് കോവിഡ്

By News Desk, Malabar News
Kodikkunnil Suresh Tested Covid positive
Kodikkunnil Suresh
Ajwa Travels

കൊല്ലം: കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ശാരീരിക അസ്വസ്‌ഥതകൾ ഇല്ലെങ്കിലും ഡോക്‌ടർമാർ നിർദ്ദേശിച്ചതനുസരിച്ച് അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. രോഗവിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് പരിശോധന നടത്തി. പരിശോധന ഫലം പോസിറ്റീവ് ആണ്. ശാരീരിക അസ്വസ്ഥതകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ കൊട്ടാരക്കരയിലുള്ള…

Posted by Kodikunnil Suresh on Monday, 12 October 2020

സഹോദരിയുടെ മരണത്തെ തുടർന്ന് പൊതുപരിപാടികളിൽ ഒന്നും അദ്ദേഹം പങ്കെടുത്തിരുന്നില്ല. എങ്കിലും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന മരണാനന്തര ചടങ്ങിൽ അദ്ദേഹത്തിനൊപ്പം പങ്കെടുത്ത ചുരുക്കം ചില ആളുകൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കേരളത്തിലെ സ്‌ഥിതി മോശമായതിനാൽ എല്ലാവരും സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്ത് ആവശ്യം ഉണ്ടെങ്കിലും തന്റെ ഓഫീസുമായോ അല്ലെങ്കിൽ ഫോണിലോ ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE