കൂരാച്ചുണ്ടിലെ പക്ഷിപ്പനി സംശയം; സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും

By News Desk, Malabar News
bird flu
Representational Image
Ajwa Travels

കോഴിക്കോട്: കൂരാച്ചുണ്ടിലെ സ്വകാര്യ ഫാമില്‍ കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണോയെന്ന് ഇന്ന് സ്‌ഥിരീകരിക്കാനാകും. പക്ഷിപ്പനി ബാധ സംശയിക്കുന്ന ഫാമില്‍ നിന്നയച്ച സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും. രാവിലെയോടെ കാരണം സ്‌ഥിരീകരിക്കാൻ സാധിക്കുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

ഭോപ്പാലിലെ ലാബിലാണ് സാമ്പിൾ പരിശോധിക്കുന്നത്. നേരത്തെ കേരളത്തിലെ ലാബിൽ പരിശോധിച്ച രണ്ട് സാമ്പിളിൽ ഒരെണ്ണം പോസിറ്റീവും ഒരെണ്ണം നെഗറ്റീവുമാണ്. മുന്‍കരുതല്‍ നടപടിയായി ഫാമിന്റെ പത്ത് കിലോമീറ്റർ പരിസരം ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാളങ്ങാലിയിലെ സ്വകാര്യ വ്യക്‌തിയുടെ ഫാമിലെ 300 കോഴികൾ കൂട്ടത്തോടെ ചത്തത്.

National News: മഹാരാഷ്‌ട്രയില്‍ കനത്തമഴ തുടരും; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE