നിലമ്പൂർ: കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ടും നിലമ്പൂർ മജ്‌മഅ് സഖാഫത്തിൽ ഇസ്‌ലാമിയ ജനറൽ സെക്രട്ടറിയുമായ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയുടെ മതാവും പരേതനായ കിഴക്കയിൽ ബീരാൻ കുട്ടി ഹാജിയുടെ ഭാര്യയുമായ സാറ ഹജ്‌ജുമ്മ നിര്യാതയായി.
മരണപ്പെടുമ്പോൾ 90 വയസായിരുന്നു പ്രായം. കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയെ കൂടാതെ, മൂസ, ആസിയ, ഉണ്ണിൻ, ഉസ്‌മാൻ സഖാഫി, ഫാത്വിമ, സ്വഫിയ്യ , സുലൈഖ, പരേതനായ ഹകീം എന്നിവരും മക്കളാണ്.
ഹസൻ മുസ്‌ലിയാർ, അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ, അബ്‌ദുന്നാസിർ മുസ്‌ലിയാർ, കദീജ, ആയിശ, സീനത്ത്, മുനീറ, ഹസീന, പരേതനായ രായിൻ എന്നിവരാണ് മരുമക്കൾ. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് രാമൻകുത്ത് മഹല്ല് ജുമാ മസ്‌ജിദ് ഖബർസ്‌ഥാനിൽ നടക്കും.
Most Read: ജാമ്യമില്ല; സിദ്ദീഖ് കാപ്പന്റെ ഹരജി മഥുര കോടതി തള്ളി