കൊല്ലം: കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ വിജയലക്ഷ്‌മിയമ്മ അന്തരിച്ചു. 93 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ കൊട്ടാരക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. എട്ടുമക്കളാണ് ഇവർക്കുള്ളത്.
പ്രമുഖ സിനിമാ താരങ്ങളായ സായികുമാര്‍, ശോഭ മോഹന്‍ എന്നിവര്‍ മക്കളാണ്. നടൻമാരായ വിനു മോഹന്‍, അനുമോഹൻ എന്നിവർ ചെറുമക്കളാണ്. സംസ്‌കാരം ഇന്ന് രണ്ട് മണിക്ക് കൊല്ലം മുളങ്കാടകം പൊതുശ്‌മശാനത്തില്‍.
Read Also: മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പർക്ക പരിപാടി ഇന്ന് ഇടുക്കിയിൽ
































