കൂരാച്ചുണ്ടിൽ കോവിഡ് വ്യാപനം രൂക്ഷം; റോഡുകൾ അടച്ചു

By Trainee Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ ശക്‌തമാക്കാൻ കളക്‌ടരുടെ നിർദ്ദേശം. ഇതേതുടർന്ന് പഞ്ചായത്ത്തല കോർ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നലെ റോഡുകൾ അടച്ചു. അതിർത്തി ഭാഗങ്ങളായ 27ാം മൈൽ, എരപ്പാംതോട്, പൊറാളി, കേളോത്തുവയൽ, കാളങ്ങാലി മേഖലകളിലെ റോഡുകളാണ് ജനപ്രതിനിധികൾ, പോലീസ്, ആർആർടി എന്നിവരുടെ നേതൃത്വത്തിൽ അടച്ചത്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പഞ്ചായത്തിനകത്തേക്കും പുറത്തേക്കും ജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്ത് മേഖലയിൽ ആരോഗ്യ ജാഗ്രതാ മുന്നറിയിപ്പിന്റെ ഭാഗമായി മൈക്ക് പ്രചാരണവും നടത്തുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ അധികൃതർ പരിശോധന നടത്തും. അതേസമയം, ആവശ്യസേവന വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്.

പഞ്ചായത്ത് പരിധിയിലെ നിർമാണ പ്രവൃത്തികൾ പൂർണമായും നിർത്തിവെക്കും. കൂടാതെ പഞ്ചായത്തിൽ കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കാനും കോളനികൾ കേന്ദ്രീകരിച്ച് പ്രത്യേക ആന്റിജൻ ടെസ്‌റ്റ് നടത്താനും പഞ്ചയാത്ത്തല കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. ഇന്നലെ പഞ്ചായത്തിൽ 255 കോവിഡ് കേസുകളാണ് സ്‌ഥിരീകരിച്ചത്‌.

Read Also: സ്വന്തം അശ്‌ളീയ വീഡിയോകൾ പകർത്തി പ്രചാരണം; പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE