പേ ആൻഡ് പാർക്കിങ് കേന്ദ്രത്തിനെതിരെ നടപടിയുമായി കോഴിക്കോട് കോർപറേഷൻ

By Trainee Reporter, Malabar News
KSRTC Terminal kozhikkode
Ajwa Travels

കോഴിക്കോട്: നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിലെ പേ ആൻഡ് പാർക്കിങ് കേന്ദ്രത്തിനെതിരെ നടപടിയുമായി കോർപറേഷൻ. നിയമം ലംഘിച്ചതിന് പിഴയടക്കണമെന്ന് നിർദ്ദേശിച്ച് കോർപറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.

കെഎസ്ആർടിസി ബസ് ടെർമിനലിൽ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന പേ ആൻഡ് പാർക്കിങ്ങിനെതിരെ കടുത്ത നടപടികളിലേക്കാണ് കോർപറേഷൻ കടന്നിരിക്കുന്നത്. പിഴയടക്കൽ നോട്ടീസിന് പുറമെ കേന്ദ്രം അടിയന്തിരമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ രണ്ടാമതും നോട്ടീസ് നൽകിയിട്ടുണ്ട്. ഒപ്പം കേരള മുനിസിപ്പാലിറ്റി ചട്ടം 511 അനുസരിച്ച് 3000 രൂപയും അനുമതിയില്ലാതെ പ്രവർത്തിപ്പിച്ച ഓരോ ദിവസത്തിനും 100 രൂപ വീതവും പിഴ ഈടാക്കി.

അതേസമയം, നോട്ടീസ് അവഗണിച്ചും പ്രവർത്തനം മുന്നോട്ട് പോയാൽ നേരിട്ട് പാർക്കിങ് കേന്ദ്രം അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. ബസ് ടെർമിനൽ കരാറെടുത്ത ആലിഫ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് പാർക്കിങ് കേന്ദ്രവും പ്രവർത്തിക്കുന്നത്. ചട്ടം ലംഘിച്ച് പണം വാങ്ങി പാർക്കിങ് നടത്തുന്നതിനെതിരെ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു.

Most Read: മുല്ലപ്പെരിയാറിലെ മരംമുറി അനുമതി; മുഖ്യമന്ത്രി മറുപടി പറയണമെന്ന് പിജെ ജോസഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE