തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങി കെ സുധാകരനും വിഡി സതീശനും. യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചതിന് ന്യായികരണമില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയിട്ടും മുന്നണി യോഗത്തിന് എത്താതിരുന്നത് മന:പൂർവമാണ്. പാർട്ടിക്കുള്ളിൽ നടക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങൾ ഒരു കാലത്തും മുന്നണിയെ ബാധിച്ചിരുന്നില്ല. എന്നാലിപ്പോൾ അതും സംഭവിച്ചു എന്നാണ് കെപിസിസി നേതൃത്വത്തിന്റെ വാദം.
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പടെ ചില മുതിർന്ന നേതാക്കൾ പാർട്ടിയുടെ സുഗമമായ പ്രവർത്തനത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നു എന്നാണ് സംസ്‌ഥാന നേതൃത്വത്തിന്റെ പരാതി. ഇവർ അനാവശ്യ വിവാദം ഉണ്ടാക്കി നിയമസഭയിലെ പ്രതിപക്ഷത്തിന്റെ മികച്ച പ്രവർത്തനത്തിന്റെ യശസ് ഇല്ലാതാക്കാൻ ഈ നേതാക്കൾ ശ്രമിക്കുകയാണ്. ഘടക കക്ഷികൾക്കിടയിലും പാർട്ടി അണികളിലും ഇത് ആശയ കുഴപ്പം ഉണ്ടാക്കുന്നുവെന്നും കെപിസിസി നേതൃത്വം പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആയിരിക്കും ഹൈക്കമാൻഡിന് പരാതി നൽകുക.
Read also: ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ്; കേന്ദ്രത്തെ വിമർശിച്ച് കെജ്‌രിവാൾ