ന്യൂഡെൽഹി: ഒമൈക്രോൺ സ്‌ഥിരീകരിച്ച ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ വൈകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അന്താരാഷ്‌ട്ര വിമാന സർവീസുകൾ നിയന്ത്രിക്കാതിരുന്നാൽ കനത്ത തിരിച്ചടിയുണ്ടാവുമെന്നും ഇത് ഏറ്റവും ഗുരുതരമായി ബാധിക്കുക ഡെൽഹിയെ ആയിരിക്കുമെന്നും കെജ്‌രിവാൾ ട്വിറ്ററിലൂടെ പറഞ്ഞു.
അടിയന്തരമായി അന്താരാഷ്‌ട്ര വിമാനസർവ്വീസുകൾ നിയന്ത്രിക്കാൻ പ്രധാനമന്ത്രി തയ്യാറാവണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. ഒമൈക്രോൺ സ്‌ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ പല രാജ്യങ്ങളും ഇതിനോടകം നിർത്തി കഴിഞ്ഞു.
कई देशों ने ऑमिक्रान प्रभावित देशों से आने वाली उड़ानें बंद कर दी हैं। हम देरी क्यों कर रहे हैं? पहली वेव में भी हमने विदेशी उड़ानें रोकने में देरी कर दी थी। अधिकतर विदेशी उड़ानें दिल्ली में आती हैं, दिल्ली सबसे ज़्यादा प्रभावित होती है। PM साहिब कृपया उड़ानें तुरंत बंद करें https://t.co/A3a1QKz7pz
— Arvind Kejriwal (@ArvindKejriwal) November 30, 2021
എന്തുകൊണ്ടാണ് ഇവിടെ ഇക്കാര്യത്തിൽ തീരുമാനം വൈകുന്നത് ? കോവിഡിന്റെ ആദ്യതരംഗത്തിലും വിദേശ വിമാനങ്ങൾ നിയന്ത്രിക്കുന്നത് വൈകിയിരുന്നു. മിക്ക വിദേശ വിമാനങ്ങളും ഡെൽഹിയിലേക്കാണ് വരുന്നത്. ഡെൽഹിയെയാണ് വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ബാധിക്കുക. അന്താരാഷ്‌ട്ര വിമാന സർവീസുകൾ അടിയന്തരമായി നിർത്താൻ പ്രധാനമന്ത്രി തീരുമാനമെടുക്കണം; കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.
Read Also: തമിഴ്‌നാട്ടിൽ ഇന്ന് മുതൽ മഴ കുറഞ്ഞേക്കും; കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം