കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം; സോണിയക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്

By Desk Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്. യൂത്ത് കോണ്‍ഗ്രസിന്റെ 24 സംസ്‌ഥാന ഭാരവാഹികളാണ് സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയത്.

യുഡിഎഫ് കണ്‍വീനറെ മാറ്റണം, ജംബോ, കെപിസിസി, ഡിസിസി തുടങ്ങിയ കമ്മിറ്റികള്‍ പിരിച്ചു വിടണം, കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന കമ്മിറ്റികള്‍ പിരിച്ചുവിടണം എന്നീ ആവശ്യങ്ങളും കത്തിൽ ഉന്നയിക്കുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകളും പുനസംഃഘടനാ ആലോചനകളും നടന്നിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് സോണിയ ഗാന്ധി നടത്തിയത്.

തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സംഘടനയെ വീണ്ടും ശക്‌തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകണം. കേരളം, അസം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തെക്കുറിച്ച് കൃത്യമായി വിശദീകരിക്കണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു.

Also Read:  കോവിഡ് അനുഭവം ദുരിതം; വരാനിരിക്കുന്നത് കഠിനമായ ദിനങ്ങൾ; മന്ത്രി വിഎസ് സുനിൽകുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE