കെഎസ്ഇബി സമരം ഒത്തുതീർപ്പിലേക്ക്; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച

By Staff Reporter, Malabar News
kseb-strike
Ajwa Travels

തിരുവനന്തപുരം: കെഎസ്ഇബിയിലെ സമരം അവസാനിപ്പിക്കുന്നതിന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ഇന്ന് ചെയർമാൻ ബി അശോകുമായും ഓഫിസേഴ്‌സ്‌ അസോസിയേഷനുമായും ചര്‍ച്ച നടത്തും. ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്‌ചിതകാല സത്യഗ്രഹവും നിസഹരണ സമരവും തുടരുന്ന സാഹചര്യത്തിലാണിത്.

സംഘടന ഭാരവാഹികളുടെ സസ്‌പെൻഷന്‍ പിന്‍വിലക്കുക, ചെയർമാന്റെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം നടക്കുന്നത്. എന്നാല്‍ ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ഇതിനകം വ്യക്‌തമാക്കിയിട്ടുണ്ട്.

ഇന്ന് നടത്തുന്ന ചര്‍ച്ചയില്‍ സമരം അവാസനിപ്പിക്കുന്നതിനുള്ള ധാരണ ഉണ്ടായേക്കുമെന്നാണ് സൂചന. ചെയര്‍മാന്റെ സമീപനം തിരുത്തിയില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും ഓഫിസേഴ്‌സ് അസോസിയേഷന്‍ നല്‍കിയിട്ടുണ്ട്.

Read Also: യുക്രൈൻ; സാധാരണക്കാർ കൊല്ലപ്പെട്ടതിനെ അപലപിച്ചും അന്വേഷണം ആവശ്യപ്പെട്ടും നരേന്ദ്ര മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE