അന്തര്‍സംസ്‌ഥാന യാത്രാ നിരക്കില്‍ ഇളവുമായി കെഎസ്ആര്‍ടിസി; ലക്ഷ്യം കൂടുതല്‍ യാത്രക്കാര്‍

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: അന്തര്‍സംസ്‌ഥാന യാത്രാ നിരക്കില്‍ ഇളവുമായി കെഎസ്ആര്‍ടിസി. 30 ശതമാനം ഇളവാണ് യാത്രാ നിരക്കില്‍ കെഎസ്ആര്‍ടിസി വരുത്തിയിരിക്കുന്നത്. വ്യാഴാഴ്‌ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഇളവ് അന്തര്‍സംസ്‌ഥാന എസി ബസ് സര്‍വീസുകള്‍ക്കാണ് ബാധകമാവുക.

തിരുവനന്തപുരം- സേലം -ബംഗളൂരു റൂട്ടിലെ സര്‍വീസുകള്‍ക്ക് നേരത്തെ 1922 രൂപയാണ് ഈടാക്കിയിരുന്നത്. ഇളവ് വരുന്നതോടെ സര്‍വീസ് നിരക്ക് 1349 രൂപയായി കുറയും. കൂടാതെ തിരുവനന്തപുരം -ബത്തേരി -ബെംഗളൂരു റൂട്ടിലെ യാത്രക്ക് നേരത്തെ 2019 രൂപയായിരുന്നു എങ്കിലും ഇനി മുതല്‍ 1417 രൂപയാണ് ഈടാക്കുക.

കെഎസ്ആര്‍ടിസിയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

Read Also: ഗ്വാളിയറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി-കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE