2 വർഷങ്ങൾക്ക് ശേഷം കുറുവ ദ്വീപ് തുറക്കുന്നു; നാളെ മുതൽ പ്രവേശനം

By Team Member, Malabar News
kuruva

വയനാട് : ജില്ലയിൽ കഴിഞ്ഞ 2 വർഷമായി അടഞ്ഞു കിടന്നിരുന്ന കുറുവ ദ്വീപ് നാളെ മുതൽ തുറക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ കുറുവ ദ്വീപ് തുറക്കാൻ തീരുമാനം ആയത്. കഴിഞ്ഞയാഴ്‌ചയാണ് വനംവകുപ്പ് നിയന്ത്രിക്കുന്ന കുറുവ ദ്വീപ് ഉൾപ്പടെയുള്ള 5 വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ ഹൈക്കോടതി വിധി പുറത്തിറക്കിയത്. അപൂര്‍വത നിറഞ്ഞ കുറുവ ദ്വീപ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.

പരിസ്‌ഥിതി സംഘടനകൾ നൽകിയ പരാതിയിൽ കോടതി ഉത്തരവിനെ തുടർന്നാണു കുറുവയടക്കം ജില്ലയിലെ 5 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടത്. അന്യ സംസ്‌ഥാനങ്ങളിൽ നിന്ന് പോലും നിരവധി സഞ്ചാരികൾ വരുന്ന കേന്ദ്രമായിരുന്നു കുറുവ ദ്വീപ്. നാളെ മുതൽ സഞ്ചാരികൾക്ക് പ്രവേശനം നൽകുമ്പോൾ കർശനമായി കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ സഞ്ചാരികളെ പ്രവേശിപ്പിക്കും.

ദ്വീപ് വീണ്ടും സഞ്ചാരികൾക്ക് തുറന്നു നൽകുന്നതോടെ ദ്വീപിലേക്ക് പ്രവേശിക്കാൻ 50 പേർക്കിരിക്കാവുന്ന ചങ്ങാടവും, നടപ്പാത വൃത്തിയാക്കി സംരക്ഷണത്തിന് കമ്പിവേലിയും നിർമിച്ചു. കൂടാതെ കാലപ്പഴക്കത്താൽ തകർന്ന ഇരിപ്പിടങ്ങളും ഫോട്ടോ ഗ്യാലറികളും പുനർനിർമിച്ചു വരികയാണ്. ഒപ്പം തന്നെ പ്രകൃതിയുടെ സംരക്ഷണത്തെ പറ്റി സഞ്ചാരികൾക്ക് ബോധവൽക്കരണ ക്‌ളാസ് എടുക്കുമെന്നും, ദ്വീപിൽ സമ്പൂർണ പ്ളാസ്‌റ്റിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : തുടർച്ചയായ നാലാം ദിവസവും ഒരു ലക്ഷം കടന്ന് കോവിഡ് കേസുകൾ; സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE