കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കും

By Trainee Reporter, Malabar News
kuruva Island
kuruva Island
Ajwa Travels

വയനാട്: പ്രകൃതി സൗധര്യ കാഴ്‌ചകൾ ഒരുക്കുന്ന കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങൾ എല്ലാം തുറന്നപ്പോഴും കുറുവ ദ്വീപ് തുറന്നിരുന്നില്ല. രണ്ട് വർഷത്തോളമാണ് കുറുവ ദ്വീപ് അടഞ്ഞു കിടന്നിരുന്നത്. തുടർന്ന് തൊഴിലാളികൾ കോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്നാണ് ദ്വീപ് തുറക്കാൻ കോടതി അനുമതി ലഭിച്ചത്. ഇതോടെ കഴിഞ്ഞ വിഷുവിന് തൊട്ട് മുമ്പായിരുന്നു ദ്വീപ് തുറന്നത്. എന്നാൽ, കോവിഡ് വ്യാപനത്തോടെ ദ്വീപ് വീണ്ടും അടയ്‌ക്കുകയായിരുന്നു. മഴ ശക്‌തി പ്രാപിച്ചതോടെ ദ്വീപിലേക്ക് എത്തിപ്പെടാൻ പറ്റാത്ത സാഹചര്യം ഉണ്ടായതോടേയാണ് ദ്വീപ് ദീർഘനാളായി അടഞ്ഞുകിടന്നിരുന്നത്. മഴയെ തുടർന്ന് വെള്ളം കയറിയതിനാൽ ദ്വീപിലെ ജലാശയങ്ങളിൽ ചങ്ങാട സർവീസുകൾ അടക്കം നടത്താൻ പറ്റാത്ത സാഹചര്യവും ഉണ്ടായി. ഇതോടെയാണ് ദ്വീപ് രണ്ട് വർഷത്തോളം അടഞ്ഞുകിടന്നിരുന്നത്.

അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുക. കോവിഡ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ദ്വീപിൽ സന്ദർശകരെ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായുള്ള പ്രവൃത്തികളെല്ലാം അന്തിമഘട്ടത്തിലാണ്.

Read Also: പയ്യന്നൂരിലെ സുനീഷയുടെ ആത്‌മഹത്യ; വിജീഷിന്റെ പിതാവും അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE