കൊച്ചി: സിപിഎം സെമിനാറിൽ പങ്കെടുക്കാൻ കെവി തോമസിന് അനുമതിയില്ല. മുൻ നിലപാടിൽ മാറ്റമില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചു. കെപിസിസി നിർദ്ദേശം കെവി തോമസ് പാലിക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടെന്നും പക്ഷേ, പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എഐസിസിയുടെ തീരുമാന പ്രകാരമായിരിക്കുമെന്നും കെവി തോമസ് നേരത്തെ പറഞ്ഞിരുന്നു.
പിന്നാലെയാണ് ഇപ്പോൾ ഹൈക്കമാൻഡ് നിലപാട് അറിയിച്ചത്. ഇതിനിടെ വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ നേതാക്കൾ പങ്കെടുത്താൽ നടപടിയെടുക്കുമെന്നാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞത്. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്.
സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ സെമിനാറിൽ പങ്കെടുക്കട്ടെ. സിപിഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസിലാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും കെ സുധാകരൻ വ്യക്‌തമാക്കിയിരുന്നു.
Read Also: കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്‌തു