കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്‌തു

By Staff Reporter, Malabar News
rajyasabha-seats-kerala
Ajwa Travels

ന്യൂഡെൽഹി: കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്‌തു. സിപിഎം അംഗം എഎ റഹീം, സിപിഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവരാണ് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌തത്. മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്നുള്ള 10 അംഗങ്ങളും ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌തിരുന്നു. എഎപി അധികാരത്തിലേറിയ പഞ്ചാബില്‍ നിന്നും അഞ്ച് പ്രതിനിധികളാണ് രാജ്യസഭയില്‍ എത്തുന്നത്.

ചരിത്ര വിജയവുമായി പഞ്ചാബിൽ അധികാരത്തിലേറിയ എഎപിയിൽ നിന്നാണ് ഈ അഞ്ച് പ്രതിനിധികളും രാജ്യസഭയിൽ എത്തിയത്. അതേസമയം ഇന്ധന വില വർധന, വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരുകയാണ്. അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കഴിഞ്ഞ പത്ത് ദിവസത്തോളമായി ഇന്ധനവില കുത്തനെ ഉയരുകയാണ്.

Read Also: കണ്ണൂർ വിസി നിയമനം; ഗവർണർക്കും സര്‍ക്കാരിനും വിസിക്കും സുപ്രീം കോടതി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE