ലഖിംപൂര്‍ ഖേരി സംഘർഷം; അപലപിച്ച് നിർമല സീതാരാമൻ

By Syndicated , Malabar News
Nirmala_Sitharaman

ബോസ്‌റ്റോണ്‍: ബിജെപി ഭരിക്കുന്ന സംസ്‌ഥാനത്തിൽ ആയതിനാലാണ് ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതകം മറ്റുള്ളവര്‍ ഉയർത്തി കാണിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം തികച്ചും അപലപനീയമാണെന്നും ധനമന്ത്രി പറഞ്ഞു.

“പല സംസ്‌ഥാനത്തിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. യുപിയിൽ ബിജെപി ഭരണമായതിനാലാണ് സംഭവത്തെ ഉയര്‍ത്തി കാണിക്കുന്നത്”- അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹാര്‍ഡ് വാര്‍ഡ് കെന്നഡി സ്‌കൂളില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ധനമന്ത്രിയുടെ പ്രതികരണം.

ഒരു സ്‌ഥലത്ത്‌ മാത്രം സംഭവിക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് മാത്രമല്ല, രാജ്യമൊട്ടാകെ നടക്കുന്ന കാര്യങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും എന്റെ പാര്‍ട്ടിയോ പ്രധാനമന്ത്രിയോ ഇക്കാര്യത്തില്‍ പ്രതിരോധത്തിലല്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ആശിഷ് മിശ്ര തെറ്റ് ചെയ്‌തെങ്കില്‍ അത് കണ്ടുപിടിക്കാന്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും നിര്‍മല സീതാരാമൻ വ്യക്‌തമാക്കി.

Read also: കാണാതായ മക്കളെ കണ്ടെത്താന്‍ കൈക്കൂലി വാങ്ങി; ഇടപെട്ട് ഹൈക്കോടതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE