ഓസോൺ ദ്വാരം ഭീകരാവസ്‌ഥയിൽ; മുന്നറിയിപ്പ് നൽകി ശാസ്‌ത്ര ലോകം

By News Desk, Malabar News
Largest Ozone Hole In Antarctica
Representational Image
Ajwa Travels

പോളണ്ട്: 2020 ഓടെ അന്റാർട്ടിക്കക്ക് മുകളിലുള്ള ഓസോൺ ദ്വാരം ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്ന് ശാസ്‌ത്രജ്ഞർ. അടുത്ത കാലത്ത് ഓസോൺ ദ്വാരം ഇത്രയേറെ വികസിച്ചിട്ടില്ലെന്നും സ്‌ഥിതി ഗതികൾ ജാഗ്രതയോടെ വീക്ഷിക്കുകയാണെന്നും ശാസ്‌ത്രജ്ഞർ അറിയിച്ചു. യൂറോപ്യൻ കോപ്പർ നിക്കസ് അറ്റ്‌മോസ് ഫിയർ മോണിറ്ററിങ് സർവീസിലെ ഗവേഷകർ സാറ്റലൈറ്റ് വിവരങ്ങൾ ഉപയോഗിച്ച് ദിവസവും ദ്വാരം നിരീക്ഷിക്കുമ്പോഴാണ് ഈ വിവരം കണ്ടെത്തിയത്. അതിഭീകരമായ കണ്ടെത്തലാണിതെന്നും മാനവിക ലോകത്തിന് ഇത് ഏറെ ദോഷം ചെയ്‌തേക്കുമെന്നും ശാസ്‌ത്ര ലോകം പറയുന്നു.

Also Read: ആറടി അകലവും മതിയാവില്ല; കൊറോണ വൈറസ് കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്ന് പഠനം

1985 ലാണ് അന്റാർട്ടിക്കൻ ഭൂഖണ്ഡങ്ങളിൽ ഓസോണിലെ വിള്ളൽ ആദ്യമായി കണ്ടെത്തിയത്. ദ്വാരം ചുരുക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ 35 വർഷങ്ങളായി നടന്ന് കൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും ഓഗസ്റ്റ് മാസം ആദ്യം ഓസോൺ ദ്വാരം വളരാൻ തുടങ്ങുകയും ഒക്‌ടോബറിൽ അതിന്റെ പരമാവധി വലിപ്പത്തിൽ എത്തുകയും ചെയ്യും. ഈ വർഷം ദ്വാരം അതിന്റെ പരമാവധി വലിപ്പത്തിൽ എത്തിയിട്ടുണ്ടെന്നും കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വിസ്‌താരം കൂടിയതുമാണെന്ന് ശാസ്‌ത്രജ്ഞർ പറഞ്ഞു.

ഓരോ വർഷവും ഈ സമയത്ത് അന്റാർട്ടിക്ക അതിന്റെ വേനൽകാലത്തേക്ക് പ്രവേശിക്കുകയും സ്ട്രാറ്റോസ് ഫിയറിലെ താപനില ഉയരുകയും ചെയ്യും. അപ്പോഴാണ് ഓസോൺ ദ്വാരം വികസിക്കുന്നത്. തണുത്ത കാലാവസ്‌ഥയിൽ ഓസോൺ കുറയുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE