കൊറോണയെ പ്രതിരോധിക്കാന്‍ ഓസോണ്‍ ; ജപ്പാനില്‍ പുതിയ കണ്ടുപിടിത്തം

By Desk Reporter, Malabar News
Ozone_Malabar News
Representational Image
Ajwa Travels

ടോക്കിയോ: വീര്യം കുറഞ്ഞ ഓസോണ്‍ വാതകം ഉപയോഗിച്ച് കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന കണ്ടെത്തലുമായി ജപ്പാനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഫ്യുജിറ്റ ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. നേര്‍പ്പിച്ച ഓസോണ്‍ വാതകം ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയതെന്ന് അവര്‍ പറയുന്നു. 0.1-0.5 പാര്‍ട്‌സ് പെര്‍ മില്യണ്‍ അളവിലുള്ള ഓസോണ്‍ വാതകമാണ് അണുനശീകരണത്തിന് ഉചിതമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് മനുഷ്യ ശരീരത്തിന് ദോഷകരമാവില്ലായെന്നും വൈറസിനെ നശിപ്പിക്കാന്‍ ലാബുകളിലും ആശുപത്രികളിലും ഈ രീതി ഫലപ്രദമാണെന്നും അവര്‍ അറിയിച്ചു.

അടച്ചിട്ട ലാബില്‍ നടത്തിയ പരീക്ഷണത്തില്‍ 90 ശതമാനം വൈറസിനെയും വാതകം നശിപ്പിച്ചുവെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. ഇതിന് മുന്‍പ് പുറത്തുവന്ന പഠനങ്ങളില്‍ ഓസോണിന് വൈറസിനെ നശിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അവയെല്ലാം കൂടിയ അളവില്‍ ഓസോണ്‍ വാതകം ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളായിരുന്നു. 1-16 വരെ പിപിഎം അളവിലുള്ള ഈ വാതകം മനുഷ്യശരീരത്തിന് ദോഷകരമാണ്.

കഴിഞ്ഞ ദിവസം ജോര്‍ജിയ സര്‍വകലാശാല കണ്ണടകളും, ഗൗണുകളും ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ അണുനശീകരണത്തിന് ഓസോണ്‍ ഫലപ്രദമാണെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE