കൂലിപ്പണിക്ക് പോകാന്‍ അവധി തരണം; മാദ്ധ്യമ പ്രവര്‍ത്തകന്റെ കത്ത്

By Syndicated , Malabar News
Jaihind tv _Malabar news
Ajwa Travels

തിരുവനന്തപുരം: ജയ്ഹിന്ദ് ടിവി സീനിയര്‍ ക്യാമറാമാനെഴുതിയ അപേക്ഷ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. രണ്ട് മാസത്തോളമായി ശമ്പളം മുടങ്ങിയ സാഹചര്യത്തിലാണ് എച്ച് ആര്‍ മാനേജര്‍ക്ക് കത്തെഴുതിയത്. കഴിഞ്ഞ അറുപത് ദിവസമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്നും കൂലിപ്പണിക്ക് പോകാന്‍ അവധി അനുവദിക്കണമെന്നുമാണ് ജയ്ഹിന്ദ് ടിവിയുടെ സീനിയര്‍ ക്യാമറമാന്റെ കത്തില്‍ പറയുന്നത്.

” ഞാന്‍ –സീനിയര്‍ ക്യാമറാമാന്‍. അമ്മയും ഭാര്യയും ഒരു മകനും അടങ്ങുന്നതാണ് എന്റെ കുടുംബം. ഈ കഴിഞ്ഞ 60 ദിവസമായി ശമ്പളം കിട്ടാത്തതിനാല്‍ ഭക്ഷണം വാങ്ങാന്‍ പോയിട്ട് അമ്മക്ക് മരുന്നു വാങ്ങാന്‍ കൂടി നിവൃത്തിയില്ല. അതിനോടൊപ്പം ഓഫീസില്‍ ഡ്യൂട്ടിക്ക് വരുന്നതിനായി യാത്രക്കുള്ള പെട്രോളിനും കൂടി ചേര്‍ത്ത് രൂപ കണ്ടെത്തുന്നതിനായി ഒരാഴ്‌ചത്തെ(തിങ്കള്‍-ശനി) കൂലിപ്പണി( പെയിന്റിങ്ങ്) ചെയ്യാന്‍ പോകാന്‍ ലീവ് അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു”.- കത്തിന്റെ ഉള്ളടക്കം .

കത്തിന്റെ പകര്‍പ്പ് വലിയ രീതിയിലാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. നേരത്തെയും ജയ്ഹിന്ദ് ടിവിയിലെ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെയും കൃത്യമായി ശമ്പളം നൽകാത്തതിന് എതിരെയും പരാതികളുയര്‍ന്നിരുന്നു.

Read also: എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE