തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലെ കുറ്റാലം കേരളാ പാലസിൽ മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ ജീവനക്കാരന് സസ്‌പെൻഷൻ. കുറ്റാലം കേരളാ പാലസിന്റെ ചുമതല വഹിച്ചിരുന്ന അച്ചൻകോവിൽ റെസ്‌റ്റ് ഹൗസ് കെയർടേക്കർ ബി ഗോപകുമാറിനാണ് സസ്‌പെൻഷൻ. താൽക്കാലിക ജീവനക്കാരായ ജി വിന്നർ, സുനിൽ കുമാർ എന്നിവരെ ജോലിയിൽ നിന്ന് പുറത്താക്കി.
പുനലൂർ സബ്‌ഡിവിഷൻ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 143 മദ്യക്കുപ്പികൾ, അഞ്ചുകിലോ അരി, മറ്റ് സാധനങ്ങൾ എന്നിവ കണ്ടെത്തിയത്. കെട്ടിടവിഭാഗം ചീഫ് എഞ്ചിനിയരുടെ ശുപാർശയുടെ അടിസ്‌ഥാനത്തിൽ ഭരണവിഭാഗം ചീഫ് എഞ്ചിനിയറാണ് നടപടി എടുത്തത്.
Most Read: റഷ്യ-യുക്രൈൻ സംഘർഷം; സ്വർണവിലയും കുതിച്ചുയരുന്നു































