ലോറി അപകടം; തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായവുമായി എംപി

By News Bureau, Malabar News
rajmohan-unnithan
Ajwa Travels

കാസർഗോഡ്: പാണത്തൂർ പരിയാരത്ത് ലോറി അപകടത്തിൽപെട്ട് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. തനിക്ക് ലഭിച്ച ഓണറേറിയത്തിൽനിന്ന്‌ 10,000 രൂപ വീതം എംപി തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നൽകി. തുകയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നാ പ്രസാദിനെ ഏൽപിച്ചു.

വെള്ളിയാഴ്‌ച രാവിലെ 12 മണിയോടെയാണ് എംപി പാണത്തൂർ കുണ്ടുപ്പള്ളിയിലെ മരണമടഞ്ഞ തൊഴിലാളികളുടെ വീട്ടിൽ എത്തിയത്. രണ്ടുമണിയോടെയാണ് അദ്ദേഹം തിരിച്ചുപോയത്.

അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ സഹായിക്കാൻ പഞ്ചായത്തുതലത്തിൽ സർവകക്ഷിയോഗം വിളിച്ചുചേർത്ത് സഹായമൊരുക്കാൻ കഴിയണമെന്നും എംപി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും സഹായം ലഭ്യമാക്കാൻ ഇടപെടുമെന്നും കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി.

അപകടം നടന്ന പരിയാരത്തും സന്ദർശനം നടത്തി. നിരന്തരം അപകടം നടക്കുന്ന പാണത്തൂർ പരിയാരത്ത് റോഡിന്റെ അപാകത പരിഹരിക്കാൻ ആവശ്യമായ നടപടിയെടുക്കുമെന്നും എംപി പറഞ്ഞു.

Malabar News: ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് തുടക്കമായി; ഉൽഘാടനം നിർവഹിച്ച് മമ്മൂട്ടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE