ഓണ്‍ലൈന്‍ റമ്മി കളിച്ച് ലക്ഷങ്ങളുടെ നഷ്‌ടം; യുവാവ് ആത്‌മഹത്യ ചെയ്‌തു

By Staff Reporter, Malabar News
suicide over loss in gambling
Representational Image
Ajwa Travels

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്‌ടപ്പെട്ടതില്‍ മനം നൊന്ത് യുവാവ് ആത്‌മഹത്യ ചെയ്‌തു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാ(28)ണ് മരിച്ചത്. 21 ലക്ഷത്തോളം രൂപയാണ് റമ്മി കളിച്ചത്തിലൂടെ വിനീതിന് നഷ്‌ടമായത്. ഐഎസ്ആര്‍ഒയിലെ കരാര്‍ ജീവവനക്കാരനായിരുന്ന വിനീതിനെ വ്യാഴാഴ്‌ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിത്.

ലോക്ക്ഡൗണ്‍ കാലത്ത് ആരംഭിച്ച വിനോദമാണ് വിനീതിന്റെ ജീവന്‍ അപഹരിച്ചത്. നിരവധി സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്നടക്കം കടമെടുത്താണ് വിനീത് ഓണ്‍ലൈനായി റമ്മി കളിച്ചിരുന്നത്. ഒടുവില്‍ പല കളികളിലും പണം പോയതോടെ വിനീത് ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി മാറി. 21 ലക്ഷം രൂപയോളം വിനീതിന് ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ നഷ്‌ടമായെന്നാണ് വിവരം.

ഇത്രയേറെ കടബാധ്യത വന്ന ശേഷം മാത്രമായിരുന്നു വിനീത് വിവരം വീട്ടുകാരെ അറിയിക്കുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് കുറച്ച് പണം അടക്കുകയും ചെയ്‌തു. ഇതിനിടെ ഒരു മാസം മുന്‍പ് വിനീത് വീട് വിട്ട് ഒളിച്ചോടിപ്പോവുകയും ചെയ്‌തിരുന്നു.

Read Also: ‘തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കും’; ഐഎഫ്എഫ്‌കെ നാല് മേഖലകളിലായി നടത്തുന്നതിനെതിരെ കെഎസ് ശബരീനാഥന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE