കണ്ണൂർ: തലശ്ശേരി രണ്ടാം ഗേറ്റിന് സമീപം പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. ലോറിയിൽ നിന്ന് വാതക ചോർച്ച ഇല്ലെങ്കിലും പ്രദേശം കനത്ത ജാഗ്രതയിലാണ്. ഇന്ന് രാവിലെ 8.15 ഓടെയാണ് ടാങ്കർ മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.
സമീപത്തെ ബസ് സ്‌റ്റോപ്പ് പൂർണമായി തകർന്ന നിലയിലാണ്. ടാങ്കറിന് വാതക ചോർച്ച ഇല്ലെന്നും, മംഗലാപുരത്ത് നിന്നും വിദഗ്‌ധർ എത്തിയശേഷം മാത്രമേ മറ്റു കാര്യങ്ങൾ വ്യക്‌തമാകുള്ളുവെന്നും പോലീസ് അറിയിച്ചു. ഈ റോഡിലെ ഗതാഗതം പൂർണമായും തടസപ്പെട്ടിട്ടുണ്ട്.
തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാങ്കർ അമിത വേഗത്തിൽ വളവ് തിരിക്കാൻ ശ്രമിച്ചതോടെയാണ് അപകടം നടന്നത്. സംഭവം അറിഞ്ഞ് സമീപ വാസികൾ പരിഭ്രാന്തിയിലായി. പ്രദേശം ജാഗ്രതയിൽ തുടരുകയാണ്.
Most Read: ശക്‌തമായ ഭൂചലനം; രാജ്യത്ത് ഡെൽഹി, നോയിഡ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ