ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായർ വിടവാങ്ങി

By Staff Reporter, Malabar News
s-ramesan-nair
എസ് രമേശൻ നായർ
Ajwa Travels

കൊച്ചി: ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായർ(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കാൻസർ ബാധിതനായിരുന്ന രമേശൻ നായർക്ക് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. എന്നാൽ രണ്ടുദിവസം മുൻപ് കോവിഡ് മുക്‌തി നേടിയെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു. ഭക്‌തിഗാനങ്ങൾ ഉൾപ്പെടെ 500ലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

ഷഡാനനൻ തമ്പിയുടെയും പാർവതിയമ്മയുടെയും മകനായി 1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് ജനനം. കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമാതാവായും പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും റിട്ട. അധ്യാപികയുമായ പി രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീത സംവിധായകനാണ്.

1985ൽ പുറത്തിറങ്ങിയ ‘പത്താമുദയം’ എന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്തേക്കുള്ള രമേശൻ നായരുടെ കടന്നുവരവ്. പിന്നീട് നിരവധി സിനിമകൾക്ക് ഗാനങ്ങളൊരുക്കി. ഹിന്ദു ഭക്‌തിഗാന രചനയിലും സജീവമായിരുന്നു. ‘തിരുക്കുറൽ’, ‘ചിലപ്പതികാരം’ എന്നിവയുടെ മലയാള വിവർത്തനവും നിർവഹിച്ചിട്ടുണ്ട്.

2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം, ആറാം വെണ്ണിക്കുളം സ്‌മാരക പുരസ്‌കാരം, ആശാൻ പുരസ്‌കാരം എന്നിവ രമേശൻ നായർക്ക് ലഭിച്ചിട്ടുണ്ട്. ‘ഗുരുപൗർണ്ണമി’ എന്ന കാവ്യസമാഹാരത്തിന് 2018ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‍കാരവും ലഭിച്ചു. ഗുരു, അനിയത്തിപ്രാവ്, മയിൽപ്പീലിക്കാവ്, പഞ്ചാബിഹൗസ് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്.

Read Also: ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്തയാഴ്‌ച; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE