കിടത്തി ചികില്‍സ ആവശ്യമില്ല; എം. ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്‌തു

By Staff Reporter, Malabar News
kerala image_malabar news
M. Shivasankar
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തു. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള തീരുമാനമെടുത്തത്. ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കം നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.

കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ശിവശങ്കറിനെ ആശുപത്രിയില്‍ കിടത്തി ചികില്‍സിക്കേണ്ട കാര്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ വിലയിരുത്തി. കടുത്ത തലവേദനയും കഴുത്ത് വേദനയുമുണ്ടെന്നായിരുന്നു ശിവശങ്കര്‍ പറഞ്ഞിരുന്നത്.

അതേസമയം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌ത ശിവശങ്കര്‍ വഞ്ചിയൂര്‍ ത്രിവേണി ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സ തേടി.

Read Also: പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കും; ജെ.പി നഡ്ഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE