മധു ബാലകൃഷ്‌ണന്റെ ‘ഐശ്വര്യ പൊന്നോണം’ വീഡിയോആല്‍ബം ശ്രദ്ധേയമാകുന്നു

By PR Sumeran, Special Correspondent
  • Follow author on
Madhu Balakrishnan's video album 'Aishwaraya Ponnonam' is notable
Ajwa Travels

പൊന്‍ചിങ്ങ പുലരി പിറന്നേ എന്ന് തുടങ്ങുന്ന മനോഹര വീഡിയോ ഗാനവുമായി മധു ബാലകൃഷ്‌ണനും ഭാര്യ വിദിതയും. ഈ വർഷത്തെ ഓണത്തിനെ വരവേൽക്കാനായി പുറത്തിറക്കിയ ഈ ഗാനത്തിന് ഐശ്വര്യ പൊന്നോണം എന്നാണ് പേരു നൽകിയിരിക്കുന്നത്.

മനോരമ മ്യൂസിക്‌സ്‌ അവരുടെ യൂട്യൂബ് ചാനൽവഴി റിലീസ് ചെയ്‌തഗാനം മികച്ച അഭിപ്രായമാണ് നേടുന്നത്. ഗാനത്തെ ആൽബമാക്കിയപ്പോൾ മധുവിനൊപ്പം ഭാര്യ വിദിത മധുബാലകൃഷ്‌ണനും ഒപ്പം അഭിനയിച്ചിട്ടുണ്ട്. വിദിത തന്നെയാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും. ആൽബത്തെ പിന്തുണച്ചുകൊണ്ടും ഇരുവരുടെയും അഭിനയത്തെ പ്രകീർത്തിച്ചുകൊണ്ടും നൂറുകണക്കിന് ആളുകളാണ് വീഡിയോഗാനത്തിന് കീഴിൽ പ്രതികരണം രേഖപ്പെടുത്തിയത്.

സതീഷ് നായര്‍ സംഗീതം പകര്‍ന്ന ഗാനത്തിൽ മധുവിനൊപ്പം സഹഗായികയായി ഐശ്വര്യ അഷീദാണ് എത്തിയത്. മധുവിനും ഭാര്യക്കുമൊപ്പം ആൽബത്തിൽ മകളായി അഭിനയിച്ചിരിക്കുന്നതും ഐശ്വര്യയാണ്. നാദരൂപ ക്രയേഷന്‍സ് നിർമിച്ച ആൽബത്തിന്റെ ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാഗേഷ് നാരായണനാണ്.

ഐശ്വര്യ പൊന്നോണം ഛായാഗ്രഹണം രാജേഷ് അഞ്‌ജു മൂര്‍ത്തി നിർവഹിച്ചപ്പോൾ എഡിറ്റര്‍ ചുമതല ടിനു കെ തോമസ് പൂർത്തീകരിച്ചു. ക്രിയേറ്റീവ് ഡയറക്‌ടർ – രാജേഷ് കെ രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുനീഷ് ശ്രീനിവാസന്‍, കല – പ്രവി ജെപ്‌സി, മേക്കപ്പ് – ഷനീജ് ശിൽപം എന്നിവരാണ്.

Madhu Balakrishnan's video album 'Aishwaraya Ponnonam' is notable
മധു ബാലകൃഷ്‌ണന്റെ ഭാര്യ വിദിത (ദിവ്യ), ആൽബത്തിൽ നിന്ന്

വസ്‌ത്രാലങ്കാരം – സാനി എസ്. മന്ത്ര, സ്‌റ്റിൽസ് – രാകേഷ് നായര്‍, പരസ്യകല – ഷിബിന്‍ സി ബാബു, അസോസിയേറ്റ് ഡയറക്‌ടർ – നിധീഷ് ഇരിട്ടി, സ്‌റ്റുഡിയോ – ഡിജി സ്‌റ്റാർ മീഡിയ, റെക്കോര്‍ഡിംഗ് & മിക്‌സിംഗ് – സന്തോഷ് എറവന്‍കര, പ്രോഗ്രാമിംഗ് & അറേന്‍ജിംഗ്- ശശികുമാര്‍ പെർഫെക്‌ട് പിച്ച് എന്നിവരാണ് മറ്റു പ്രധാന അണിയറപ്രവർത്തകർ.

Most Read: അഫ്‌ഗാനിൽ നിന്ന് ഹിന്ദുക്കളെയും സിഖുകാരെയും തിരിച്ചെത്തിക്കാൻ മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE