എയിംസില്‍ നിന്നും എംബിബിഎസ്‌ കരസ്‌ഥമാക്കി മഅ്ദിന്‍ വിദ്യാര്‍ത്ഥി

By Desk Reporter, Malabar News
Dr Umar Mukhtar_Ma'din Dawa College
ഡോ. ടിപി ഉമർ മുക്‌താർ

മലപ്പുറം: മഅ്ദിന്‍ ദഅ്‌വാ കോളേജ് വിദ്യാർഥി ഉമർ മുക്‌താർ ഇനി ഡോ.ഉമർ മുക്‌താർ. ഓള്‍ ഇന്ത്യാ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും എംബിബിഎസ്‌ കരസ്‌ഥമാക്കിയാണ് ഡോ.ഉമർ മുക്‌താർ മഅ്ദിന്‍ ദഅ്‌വാ കോളേജിന്റെ അഭിമാനമാകുന്നത്.

തിരൂര്‍ ആലത്തൂര്‍ സ്വദേശിയായ താഴത്തെ പീടിയേക്കല്‍ അബ്‌ദുൽ ഹമീദ്, ഖമറുല്ലൈല ദമ്പതികളുടെ മകനാണ് ഉമർ മുക്‌താർ. മഅ്ദിന്‍ അക്കാദമിക് കൗണ്‍സില്‍ ഡോ. ഉമർ മുക്‌താറിനെ അഭിനന്ദിച്ചു.

അഭിനന്ദന യോഗം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉൽഘാടനം ചെയ്‌തു. ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, മഅദിന്‍ അക്കാദമിക് ഡയറക്‌ടർ നൗഫല്‍ മാസ്‌റ്റര്‍ കോഡൂര്‍, സൈതലവി സഅദി, ഉമര്‍ മേല്‍മുറി, ദുല്‍ഫുഖാറലി സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.

Most Read: താൻ ബിജെപിയിൽ ചേർന്നതുകൊണ്ട് പാർട്ടിയുടെ വോട്ട് ഇരട്ടിയാകും; ഇ ശ്രീധരൻ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE