മലപ്പുറം: 1 ലക്ഷം രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്ന മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരത്തിന് അർഹനായി മലപ്പുറം മഅ്‌ദിന്‍ അക്കാദമി വിദ്യാർഥി മുഹമ്മദ് ശാഫി കെപി. തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎസ്‌സി ഇലക്‌ട്രോണിക്‌സിൽ ഉയർന്ന മാർക്കോടെ വിജയിക്കാൻ സാധിച്ചതും പാഠ്യേതര വിഷയങ്ങളിലെ മികവുമാണ് ശാഫിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. തന്റെ പ്രധാന ഗുരുവായ ഖലീലുൽ ബുഖാരി തങ്ങളുടെ പ്രചോദനവും പ്രോൽസാഹനവുമാണ് തന്നെ ഈ നേട്ടത്തിലെത്തിച്ചതെന്ന് ശാഫി പറഞ്ഞു.
മഅ്‌ദിന്‍ ദഅവാ കോളേജ് ആറാം വർഷ വിദ്യാർഥിയായ ശാഫി കുറ്റ്യാടിയിലെ വാഴാട്ട് കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ ബഷീർ- കുഞ്ഞിമറിയം ദമ്പതികളുടെ മകനാണ്. കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, പ്രോഗ്രാമിങ്ങ് തുടങ്ങിയ വിഷയങ്ങളിൽ ഒരുപാട് അന്തർദേശീയ കോഴ്‌സുകൾ പൂർത്തിയാക്കുകയും വിവിധ വർക്‌ഷോപ്പുകളിലും സെമിനാറുകളിലും പ്രാതിനിധ്യമറിയിക്കുകയും ചെയ്‌തിട്ടുണ്ട് ശാഫി.
ഇംഗ്ളീഷ് കവിതാ രചനയിലും വിവർത്തനത്തിലും മികവു പുലർത്തുന്ന ശാഫി വിവിധ വിഷയങ്ങളിൽ മികച്ച ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് & ടെക്നോളജിയിലെ എംഎസ്‌സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിലാണ് ശാഫി ഉപരിപഠനം നടത്തുന്നത്.
Most Read: ചരിത്രം തിരുത്തി ആലപ്പുഴ സ്വദേശിനി; മൽസ്യബന്ധന കപ്പലുകളിൽ ക്യാപ്റ്റനാകാനുള്ള യോഗ്യത നേടി