പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാള്‍ പിടിയില്‍

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

കോഴിക്കോട്: നാദാപുരം തൂണേരിയില്‍ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍. മുടവന്തേരി സ്വദേശിയായ മുനീര്‍ ആണ് അറസ്‌റ്റിലായത്. പ്രവാസി വ്യവസായി എംടികെ അഹമ്മദിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്‌റ്റ്.

കഴിഞ്ഞ കഴിഞ്ഞ 13ആം തീയതി പുലര്‍ച്ചെയാണ് എംടികെ അഹമ്മദിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. നാദാപുരം തൂണേരിയിലെ വീടിനടുത്തു വെച്ചയായിരുന്നു ഇദ്ദേഹത്തെ അജ്‌ഞാത സംഘം തട്ടിക്കൊണ്ട് പോയത്. എണവള്ളൂര്‍ പള്ളിയില്‍ നിസ്‌ക്കാരത്തിന് സ്‌കൂട്ടറില്‍ സഞ്ചരിക്കവെ വാഹനം തടഞ്ഞു നിര്‍ത്തി ബലമായി കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു.

തുടർന്ന് 60 ലക്ഷം രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ള ഭീഷണി സന്ദേശവും വന്നിരുന്നു. പിന്നീട് 15നാണ് ഇദ്ദേഹത്തെ മോചിപ്പിക്കുന്നത്. കാറിൽ വടകരക്കടുത്ത് എത്തിച്ച് ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു.

അഹമ്മദിനെ തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ സംഘത്തിന് പ്രാദേശിക സഹായം ചെയ്‌തുകൊടുത്തത് മുനീര്‍ ആണെന്നാണ് പോലീസ് പറയുന്നത്. നേരത്തെ മൂന്ന് തവണ അഹമ്മദിനെ തട്ടിക്കൊണ്ട് പോകാന്‍ ഇവർ ശ്രമം നടത്തിയിരുന്നു.

അതേസമയം സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അറസ്‌റ്റ് ഉണ്ടാവുമെന്നും കോഴിക്കോട് റൂറല്‍ എസ്‌പി എസ് ശ്രീനിവാസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Malabar News: ഇ-കേരളം, വിജയവീഥി പദ്ധതികളുടെ ഉൽഘാടനം ഇന്ന് മട്ടന്നൂരിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE