തിരുവനന്തപുരം: ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്‌തുക്കളുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കരകുളം സ്വദേശി ശരത്താണ് പിടിയിലായത്.
ഇയാളിൽനിന്ന് ഒന്നര കിലോ കഞ്ചാവ്, ഹാഷിഷ് ഓയിൽ, എൽഎസ്‌ഡി സ്‌റ്റാംപ്, എംഡിഎംഎ എന്നിവയാണ് പിടികൂടിയത്. സ്‌കൂട്ടറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ശരത്തിൽനിന്ന് ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തത്.
നഗരത്തിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗത്തിലും ലഹരി ഉപയോഗവും ലഹരി മാഫിയയുടെ സാന്നിധ്യവും ഉണ്ടെന്ന സൂചനയെ തുടർന്ന് എക്‌സൈസ് പരിശോധന കർശനമാക്കിയിരുന്നു.
Most Read: നടിയെ ആക്രമിച്ച കേസ്; പോലീസിന്റെ ഹരജി ജനുവരിയിലേക്ക് മാറ്റി