പട്ടിക്കാട്: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിലെ പട്ടിക്കാട് അടിപ്പാതയുടെ തട മതിൽ നിർമാണം പൂർത്തിയായി. പീച്ചി റോഡ് ജംക്‌ഷനിലെ അടിപ്പാതയിൽ തട മതിൽ നിർമാണം 2 ആഴ്‌ചക്കുള്ളിൽ പൂർത്തിയാകും. കരാർ ഒപ്പിടുമ്പോൾ ഉൾപ്പെട്ടിരുന്ന മറ്റെല്ലാ അടിപ്പാതകളും നിർമാണം പൂർത്തിയായി.
പട്ടിക്കാട് സെന്ററിൽ പൂർത്തിയാക്കാനുള്ള കലുങ്കിന്റെ നിർമാണം പുനരാരംഭിച്ചു. കഴിഞ്ഞ 7 വർഷമായി മുടങ്ങിക്കിടക്കുന്ന കലുങ്കിന്റെ ജോലികളാണ് പുനരാരംഭിച്ചത്. മുളയം റോഡ് ജംക്‌ഷൻ, കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിലെ അടിപ്പാതകൾ, പന്തലാംപാടം ആകാശ നടപ്പാത എന്നിവയൊന്നും ആദ്യ കരാറിൽ ഉൾപ്പെട്ടിട്ടില്ല. നാട്ടുകാരുടെ ശക്‌തമായ പ്രതിഷേധത്തെത്തുടർന്നു ഇവയിൽ ചിലതിന്റെ നിർമാണവും അടുത്ത ഘട്ടത്തിൽ തുടങ്ങാൻ സാധ്യതയുണ്ട്.
Malabar News: 14കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവിന് ആറുവര്‍ഷം കഠിനതടവ്