വയനാട് പേര്യയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

വയനാട്: പേര്യയില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തിയതായി കണ്ടെത്തല്‍. ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് പേര്യ ചോയിമൂല കോളനിയില്‍ മൂന്ന് പേര്‍ അടങ്ങുന്ന മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തിയ സംഘം അവിടെ നിന്നും അരിയും മറ്റ് സാധനങ്ങളും വാങ്ങിയ ശേഷമാണ് കാടുകളിലേക്ക് മടങ്ങിയത്. മൊബൈല്‍ ഫോണും മറ്റും ചാര്‍ജ് ചെയ്യുന്നതിനായി ഇവര്‍ മൂന്നുമണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചു.

തലപ്പുഴ പൊലീസ് സ്ഥലത്തെത്തി വീട്ടുകാരോട് സംസാരിച്ചു. മാവോയിസ്റ്റ് സംഘത്തില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇവര്‍ തങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടോ എന്ന് കുടുംബത്തോട് ചോദിച്ചതായി പോലീസ് പറഞ്ഞു. ഇത് ആദ്യമായല്ല ഇവര്‍ ഈ പ്രദേശത്ത് എത്തുന്നത്. മുന്‍പ് രണ്ട് തവണയും മാവോയിസ്റ്റ് സംഘം പേര്യ പ്രദേശത്ത് എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE