കേരളത്തിലെ ആദ്യ വൈഫൈ പഞ്ചായത്തായി മേപ്പയൂർ; ഉൽഘാടനം നാളെ

By Trainee Reporter, Malabar News
wifi
Representational Image
Ajwa Travels

കോഴിക്കോട്: മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കി മേപ്പയൂർ പഞ്ചായത്ത്. പഞ്ചായത്തിലെ മൊത്തം 17 വാർഡുകളിലും സൗജന്യ വൈഫൈ കണക്ഷൻ ഒരുക്കിയാണ് മേപ്പയൂർ പഞ്ചായത്ത് വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് തന്നെ മാതൃകയാവുന്നത്. ഇതോടെ കേരളത്തിലെ ആദ്യ വൈഫൈ പഞ്ചായത്തായി മേപ്പയൂർ മാറി. പദ്ധതിയുടെ ഉൽഘാടനം നാളെ രാവിലെ ഒമ്പതിന് മേപ്പയൂർ ടികെ കൺവെൻഷൻ സെന്ററിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.

സൗജന്യ വൈഫൈ കേന്ദ്രത്തിന് കീഴിലായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി മൊത്തം 62 പൊതു വൈഫൈ കേന്ദ്രങ്ങളും സ്‌ഥാപിച്ചിട്ടുണ്ട്. നെറ്റ്‌വർക്കിന്റെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണമോ സാമ്പത്തിക ബുന്ധിമുട്ട് മൂലമോ ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാൻ പ്രയാസം നേരിടുന്ന കുട്ടികൾക്ക് സഹായം എന്ന നിലയിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയ പദ്ധതിക്ക് നേതൃത്വം നൽകിയത്. പദ്ധതിയുടെ ഭാഗമായി 250 വിദ്യാർഥികൾക്കായി 20 ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങളും നൽകിയിട്ടുണ്ട്.

പഞ്ചായത്തിന്റെ വിവിധ തലങ്ങളിലായി നടത്തിയ വിശദമായ ചർച്ചകൾക്കും യോഗങ്ങൾക്കും ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്ത് പ്രസിഡണ്ട് കെടി രാജൻ, വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷൻ ഭാസ്‌കരൻ കൊഴുക്കല്ലൂർ, പഞ്ചായത്ത് നോഡൽ ഓഫിസർ വിപി സതീശൻ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. നാളെ നടക്കുന്ന ഉൽഘാടന ചടങ്ങിൽ എംഎൽഎ ടിപി രാമകൃഷണൻ  അധ്യക്ഷത വഹിക്കും.

Read Also: മലപ്പുറത്തെ സദാചാര ആക്രമണം; പ്രായപൂർത്തിയാവാത്ത ആറുപേർ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE