പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. ഇപ്പോൾ മരക്കാർ ടീസർ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്‌ടിക്കുകയാണ്. വലിയ വരവേൽപ്പാണ് മരക്കാർ സിനിമക്ക് ഓരോ ദിവസം കഴിയുന്തോറും ലഭിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത ചിത്രത്തിന്റെ ടീസർ മണിക്കൂറുകൾക്കകം തന്നെ കണ്ടത് പത്ത് ലക്ഷത്തിലധികം ആളുകളാണ്. 16 ലക്ഷം ആളുകളാണ് ടീസർ ഇതുവരെ കണ്ടത്.
കൂടാതെ മരക്കാർ തരംഗത്തിൽ ഫേസ്ബുക്കും ഞെട്ടിയിരിക്കുകയാണ്. മോഹൻലാൽ പങ്കുവച്ച പോസ്‌റ്റിന് താഴെ ‘എപിക് ടീസർ’ എന്ന കമന്റുമായി ഫേസ്ബുക്ക് ടീം എത്തുകയും ചെയ്‌തു. ഒരു സിനിമയുടെ ടീസറിന് പ്രതികരണവുമായി ഫേസ്ബുക്ക് എത്തുന്നത് ഇതാദ്യമാണ്.
ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ഡിസംബർ രണ്ടാം തീയതി മരക്കാർ റിലീസ് ചെയ്യുകയാണ്. ലോകമൊട്ടാകെ 3000 സ്‌ക്രീനുകളിൽ എത്തുന്ന മരക്കാരിന് വേണ്ടി നിലവിൽ സിനിമ ലോകവും, ആരാധകരും ആവേശത്തോടെയുള്ള കാത്തിരിപ്പിലാണ്. 5 ഭാഷകളിലായി പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ചിത്രം ഇതിനോടകം തന്നെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഉൾപ്പടെ 3 ദേശീയ അവാർഡുകളും, 3 സംസ്‌ഥാന അവാർഡുകളും നേടിയിട്ടുണ്ട്.
Read also: പ്രായം വെറും നമ്പർ മാത്രം; വാർധക്യം ആഘോഷമാക്കി എൺപതുകാരി ജെയ്ൻ