പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം‘. ഇപ്പോഴിതാ ചിത്രം തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലും പ്രദർശനത്തിന് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.
‘ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങൾ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയിൽ പ്രദർശനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ വന്നത്. അത് സത്യമല്ലാത്തതിനാലാണ് അന്ന് പ്രതികരിക്കാതിരുന്നത്. തിയേറ്റർ റിലീസ് തീരുമാനിച്ചതിന് ശേഷമാണ് ഒടിടിയുമായി കരാർ ഒപ്പിട്ടത്. തീർച്ചയായും തിയേറ്റർ റിലീസിന് ശേഷം മരക്കാർ ഒടിടിയിലും എത്തും’, മോഹൻലാൽ വ്യക്‌തമാക്കി.
മോഹൻലാൽ കുഞ്ഞാലി മരക്കാറായി എത്തുന്ന ചിത്രം ഡിസംബർ 2നാണ് ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഡോ. റോയ്, സന്തോഷ് ടി കുരുവിള എന്നിവർ സഹനിർമാതാക്കളാണ്.
മഞ്‌ജു വാര്യർ, സുഹാസിനി, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിര ഭാഗമാവുന്ന ചിത്രം
റിലീസിന് മുൻപേതന്നെ ആറ് ദേശീയ പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്.
Most Read: ചർമ സംരക്ഷണത്തിന് കോഫി; ഗുണങ്ങള്‍ അറിയാം