ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; ഹരിയാനയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

By Syndicated , Malabar News
Man dies in hariyana_Malabar news
Ajwa Travels

ഗൂര്‍ഗോണ്‍: ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. ഹരിയാനയിലെ ഗൂര്‍ഗോണില്‍ ആകാശ് എന്ന യുവാവാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. കേസിൽ അഞ്ചുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

പ്രദേശവാസികളില്‍ ചിലരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ ആകാശ് ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പലകോണുകളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് ആകാശിന്റെ സഹോദരന്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്‌ചയാണ് ഗൂര്‍ഗോണിലെ ബാദ്ഷാപൂര്‍ ഗ്രാമത്തില്‍ വച്ച് ആകാശിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. ഭാര്യയുടെ വീട്ടില്‍ മാതാപിതാക്കളെ കാണാനായി പോയി മടങ്ങി വരവെയായിരുന്നു ആക്രമണം.

പ്രതികളില്‍ ഒരാളായ അജയ്‌യും ആകാശും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും ശേഷം അജയ് സുഹൃത്തുക്കളെ വിളിച്ച് വരുത്തി ആകാശിനെ കമ്പുകളും കല്ലുകളും കൊണ്ട് ആക്രമിക്കുകയും ചെയ്‌തു. ആക്രമണത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

Read also: പാകിസ്‌ഥാന്‍ വെടിവെപ്പില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE