സ്വകാര്യ വാഹനങ്ങളിലും മാസ്‌ക് നിർബന്ധം; മുഖ്യമന്ത്രി

By News Desk, Malabar News
mask-mandatory-on-private-vehicles
Ajwa Travels

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങളിലും ടാക്‌സികളിലും യാത്ര ചെയ്യുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാറുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും യാത്ര ചെയ്യുന്നവർ മാസ്‌ക് ധരിക്കാത്ത പ്രവണത കണ്ടുവരുന്നു. ഇത് പൂർണമായും ഒഴിവാക്കണം. ഇത്തരം അശ്രദ്ധകൾ നാം കൈവരിച്ച് കൊണ്ടിരിക്കുന്ന നേട്ടങ്ങളെ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ, ഡ്രൈവിങ് സ്‌കൂളുകളിലും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. വിദ്യാർഥികളും പഠിപ്പിക്കുന്നയാളും നിർബന്ധമായും മാസ്‌കും കയ്യുറകളും ധരിക്കണം. കൃത്യമായി അകലം പാലിച്ച് ഇരിക്കാൻ കഴിയുന്നത്ര ആളുകളെ മാത്രമേ ഒരേ സമയം വാഹനത്തിൽ പ്രവേശിക്കാൻ പാടുള്ളൂ. ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ ഇക്കാര്യങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം.

Also Read: ഡിസംബറിലെ പിഎസ്‌സി പരീക്ഷകള്‍ മാറ്റി

അതേസമയം, വിവാഹ ചടങ്ങുകളിൽ കോവിഡ് മാനദണ്ഡം ഉറപ്പ് വരുത്തുന്നത് അതിഥിയുടെയും ആതിഥേയന്റെയും ഉത്തരവാദിത്തമാണ്. ഇത്തരം ചടങ്ങുകൾ സെക്റ്ററൽ മജിസ്‌ട്രേറ്റുമാർ കൃത്യമായി നിരീക്ഷിക്കുകയും മാർഗ നിർദ്ദേശങ്ങൾ നൽകുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE