ഡിസംബറിലെ പിഎസ്‌സി പരീക്ഷകള്‍ മാറ്റി

By Trainee Reporter, Malabar News
Malabar News_ kerala psc
Representational image
Ajwa Travels

തിരുവനന്തപുരം: ഡിസംബറില്‍ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകള്‍ അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി. പത്താം ക്‌ളാസ് വിദ്യാഭ്യാസ യോഗ്യത അടിസ്‌ഥാന യോഗ്യതയായി കണക്കാക്കുന്ന തസ്‌തികകളിലേക്ക് നടത്താനിരുന്ന പ്രാഥമിക പരീക്ഷകളാണ് മാറ്റിയത്. എല്‍.ഡി.സി, ലാസ്‌റ്റ് ഗ്രേഡ് സര്‍വെന്റ് എന്നീ 23 ലക്ഷം ഉദ്യാഗാര്‍ഥികള്‍ പങ്കെടുക്കുന്ന പരീക്ഷകളും മാറ്റിവെച്ചവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടും.

കോവിഡിന്റേയും വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിന്റെയും സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. പൊതുഗതാഗത സംവിധാനങ്ങള്‍ പഴയ സ്‌ഥിതിയിലേക്ക് മാറാന്‍ വൈകുന്നതിനാലും, ഓരോ പരീക്ഷക്കും വേണ്ടി 2,000ത്തോളം കേന്ദ്രങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ക്രമീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലുമാണ് പരീക്ഷകള്‍ മാറ്റിവെക്കുന്നത്.

പത്താംക്‌ളാസ് യോഗ്യത മാനദണ്ഡമാക്കുന്ന 184 തസ്‌തികകളിലേക്കാണ് ഡിസംബറില്‍ ആദ്യമായി ഏകീകൃത പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. 61,37,825 അപേക്ഷകളാണ് ഇതിനായി ലഭിച്ചത്. ഒരാള്‍ തന്നെ ഒന്നിലേറെ പരീക്ഷകള്‍ക്കും അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ അപേക്ഷകള്‍ ക്രമീകരിച്ചപ്പോള്‍ അപേക്ഷകളുടെ എണ്ണം 23,02,398 ആയിട്ടുണ്ട്. എല്‍.ഡി ക്‌ളര്‍ക്കിനുമാത്രം 17.58 ലക്ഷം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ലാസ്‌റ്റ് ഗ്രേഡിന് 6.98 ലക്ഷവും സെക്രട്ടറിയേറ്റ് ഓഫീസ് അറ്റന്‍ഡിന് 10.59 ലക്ഷവും അപേക്ഷകരുമുണ്ട്.

Read also: കെഎസ്ആര്‍ടിസി ഇനി സാധനങ്ങള്‍ എത്തിക്കാനും; പദ്ധതിക്ക് തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE