പൂനെയിലെ രാസവസ്‌തു നിര്‍മാണ ശാലയിൽ തീപിടിത്തം; എട്ട് മരണം

By Syndicated , Malabar News
fire break out
Ajwa Travels

മുംബൈ: പൂനെയിലെ രാസവസ്‌തു നിര്‍മാണ ശാലയിൽ തീപിടിത്തം. അപകടത്തിൽ എട്ട് പേര്‍ മരിച്ചു. ഉറാവാഡ വ്യവസായ പാര്‍ക്കിന് സമീപമുള്ള എസ്‌വിഎസ് അക്വാടെക്‌നോളജിയെന്ന സ്‌ഥാപനത്തിലാണ് അപകടമുണ്ടായത്. പൂനെയില്‍ നിന്ന് 40 കിലോ മീറ്റര്‍ അകലെയാണ് സംഭവസ്‌ഥലം.

അപകട സമയത്ത് 37 ജീവനക്കാർ കമ്പനിക്കുള്ളില്‍ ഉണ്ടായിരുന്നു. ഇതിൽ 20 പേരെ മാത്രമാണ് ഇതുവരെ രക്ഷപെടുത്താൻ സാധിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അഭിനവ് ദേശ്‌മുഖ് പറഞ്ഞു. രക്ഷാ പ്രവർത്തനത്തിനായി എട്ടോളം ഫയർ എഞ്ചിനുകൾ സ്‌ഥലത്ത് എത്തിയിട്ടുണ്ട്. ജലശുദ്ധീകരണത്തിനുള്ള ക്‌ളോറിന്‍ ഡയോക്‌സൈഡ് ടാബാണ് ഫാക്‌ടറിയില്‍ നിര്‍മിക്കുന്നത്.

Read also: ഇന്ധനവില വർധന; കാരണം ആഗോള തലത്തിലെ ക്രൂഡ് ഓയിൽ വിലയെന്ന് കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE