മേപ്പയ്യൂര്‍ പഞ്ചായത്തിന് ശുചിത്വപദവി ലഭിച്ചു

By Desk Reporter, Malabar News
SUCHITHWAM MISSION _ Malabar News
Representational Image
Ajwa Travels

കോഴിക്കോട്: മേപ്പയ്യൂര്‍ പഞ്ചായത്ത് ശുചിത്വ പദവിക്ക് അര്‍ഹമായി. വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാന ശുചിത്വ മിഷന്‍ നല്‍കുന്നതാണ് ഈ പദവി. പഞ്ചായത്ത് നടപ്പാക്കുന്ന മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നിവയാണ് പ്രധാനമായും പദവിക്ക് അര്‍ഹമാകാന്‍ കാരണം. 100ല്‍ 82 മാര്‍ക്ക് നേടിയാണ് പഞ്ചായത്ത് ശുചിത്വപദവി കരസ്ഥമാക്കിയത്.

ഹരിതകര്‍മ സേനാ പ്രവര്‍ത്തകര്‍ 17 വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ മേപ്പയ്യൂര്‍ ടൗണിലുള്ള എം.സി.എഫ് കേന്ദ്രത്തില്‍നിന്ന് വേര്‍തിരിച്ച് പുനഃസംസ്‌കരണ കേന്ദ്രങ്ങളിലേക്ക് അയക്കല്‍ ഉള്‍പ്പടെ ശുചിത്വ മിഷന്‍ മുന്നോട്ടു വെച്ചിട്ടുള്ള 11 മാര്‍ഗ നിര്‍ദേശങ്ങളും പഞ്ചായത്തിന് കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിച്ചിരുന്നു. ‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതിയുടെ ഭാഗമായി ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കായലാട് – നടേരി തോട് ഒറ്റ ദിവസം കൊണ്ട് സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ ശുചീകരിച്ചതും പദവിക്ക് അര്‍ഹമാകാന്‍ കാരണമായി. പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പിലാക്കാന്‍ വടകര ഹരിയാലിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഗുണം ചെയ്തിരുന്നു.

പഞ്ചായത്ത് ഹാളില്‍ നടന്ന ശുചിത്വ പ്രഖ്യപന പരിപാടിയില്‍ പ്രസിഡണ്ട് പി.കെ റീന ശുചിത്വ പ്രഖ്യപനം നടത്തി. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍ പേഴ്‌സണ്‍ വി പി രമ അധ്യക്ഷയായി. ഹരിതകേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ യൂസഫ് കോറോത്ത്, കില റിസോഴ്സ് പേഴ്‌സണ്‍ മഞ്ഞക്കുളം നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി രാജേഷ് അരിയില്‍ സ്വാഗതവും അസി. സെക്രട്ടറി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE