‘ചുണ്ടെലി ചുരുണ്ടെലി’ പാടി സൗബിൻ; ‘മ്യാവൂ’ പ്രൊമോ ഗാനമെത്തി

By News Bureau, Malabar News
meow movie
Ajwa Travels

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽജോസ് ഒരുക്കുന്ന ചിത്രം ചിത്രം ‘മ്യാവൂ’വിന്റെ പ്രെമോ ഗാനം പുറത്തുവിട്ടു. ‘ചുണ്ടെലി ചുരുണ്ടെലി ചുണ്ടുമ്മേല്‍ ചുവന്നെലി’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൗബിന്‍ തന്നെയാണ്.

സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്‌റ്റിന്‍ വര്‍ഗീസാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രം 24ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന സിനിമയാണ് ‘മ്യാവൂ’. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മിക്കുന്നത്.

ഹരിശ്രീ യൂസഫും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഒരു പൂച്ചയും സിനിമയില്‍ പ്രധാന കഥാപാത്രമാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു.

ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്‌ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ജോസും ഡോ. ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അജ്‌മല്‍ ബാബുവാണ് ഛായാഗ്രാഹകൻ.

Most Read: ‘മരക്കാര്‍’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചു; ഒരാൾ പിടിയില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE