നിയന്ത്രണങ്ങളോടെ മെട്രോ സര്‍വീസ് പുനരാരംഭിക്കും.

By Team Member, Malabar News
Malabarnews_kochi metro
Representational image
Ajwa Travels

കൊച്ചി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന കൊച്ചി മെട്രോ ഉടന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് 23 നാണ് അവസാനമായി മെട്രോ സര്‍വീസ് നടത്തിയത്. സമയക്രമത്തിലും സര്‍വീസുകളുടെ എണ്ണത്തിലും മാറ്റം വരുത്തിയായിരിക്കും സര്‍വീസ് പുനരാരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ അനുവാദം ലഭിച്ചാല്‍ ഉടന്‍ തന്നെ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അതിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞെന്നും കൊച്ചി മെട്രോ അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു കൊണ്ടായിരിക്കും സര്‍വീസുകള്‍ നടത്തുന്നത്. രാജ്യത്ത് നാലാം ഘട്ട ലോക്ഡൗണിനെ തുടര്‍ന്ന് മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കാമെന്ന സൂചനകളുടെ ഭാഗമായാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. രാവിലെ 7 മുതല്‍ രാത്രി8 മണി വരെ ആയിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ ഉണ്ടാകുക. ശീതീകരണ സംവിധാനം ഒഴിവാക്കി കൊണ്ടാണ് മെട്രോ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചാല്‍ ആലുവയിലും മുട്ടത്തും സജ്ജമാക്കിയിരിക്കുന്ന ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തും.

കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഓരോ സ്റ്റേഷനിലും 20 സെക്കന്‍ഡ് ട്രെയിന്‍ നിര്‍ത്തി തുറന്നിടുകയും തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് പരിശോധന ശക്തമാക്കുകയും ചെയ്യും. ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നതിനായി എല്ലാ സ്റ്റേഷനുകളിലും ക്യാഷ് ബോക്സ് സ്ഥാപിക്കുകയും ക്യു ആര്‍ കോഡ് സംവിധാനം ഉപയോഗിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE