രാജ്യത്തെ മെട്രോ സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

By News Desk, Malabar News
MalabarNews_metro services resume
Representation Image
Ajwa Travels

അഞ്ചര മാസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്തെ മെട്രോ സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ മാര്‍ച്ച് 22 നാണ് രാജ്യത്തെ മെട്രോ സര്‍വീസുകള്‍ നിര്‍ത്തി വെച്ചത്. കൊല്‍ക്കത്ത ഒഴികെയുള്ള മിക്ക നഗരങ്ങളിലും മെട്രോ സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും.

ഡെല്‍ഹിയില്‍ മെട്രോ സര്‍വീസ്  പുനരാരംഭിക്കുന്നത് രണ്ട് ഷിഫ്റ്റുകളിലായി ഭാഗികമായാണ്. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന സര്‍വീസ് പതിനൊന്ന് മണി വരെയും വൈകിട്ട് നാല് മണി മുതല്‍ എട്ട് മണി വരെയുമാണ് സേവനങ്ങളുണ്ടാവുക. ഈ മാസം പന്ത്രണ്ട് വരെ യെല്ലോ ലൈന്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. യാത്രക്കാര്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ കൊച്ചി മെട്രോയും ഇന്നുമുതല്‍ ഓടി തുടങ്ങും. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വലിയ മുന്നൊരുക്കങ്ങളോടെയാണ്  സര്‍വീസ് പുനരാരംഭിക്കുന്നത്. ഒരേസമയം 150 പേര്‍ക്ക് മാത്രമാണ് മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാനാകുക. ഇന്ന് മുതല്‍ 1.33 കിലോമീറ്റര്‍ കൂടി കൊച്ചി  മെട്രോ സര്‍വ്വീസ് ഉണ്ടാകും. തൈക്കൂടത്ത് നിന്ന് പേട്ട സ്റ്റേഷന്‍ വരെയാണ് സര്‍വീസ് നീട്ടിയിട്ടുള്ളത്. പേട്ട സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE