ഉച്ചവിശ്രമ നിയമം; ബഹ്‌റൈനിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ

By Team Member, Malabar News
Bahrain News
Ajwa Travels

മനാമ : ഇന്ന് മുതൽ ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരും. ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ തുറസായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമമാണ് ഉച്ചവിശ്രമ നിയമം. ജൂലൈ 1 മുതൽ ഓഗസ്‌റ്റ് 31 വരെയാണ്‌ ഈ നിയമം നടപ്പിലാക്കുക. സൂര്യാഘാതത്തില്‍ നിന്നും വേനല്‍ക്കാല രോഗങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ നിയമം നടപ്പിലാക്കുന്നത്.

രാജ്യത്ത് ഇതിനോടകം തന്നെ നിയമം നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ച് കഴിഞ്ഞതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്‌തമാക്കി. നിയമം ലംഘിക്കുന്ന തൊഴിൽ ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തുന്ന തൊഴിലുടമകള്‍ക്ക് 3 മാസം വരെ തടവുശിക്ഷയോ 500 ദിനാര്‍ മുതല്‍ 1,000 ദിനാര്‍ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടുമോ ആണ് ശിക്ഷയായി ലഭിക്കുക.

Read also : നിക്ഷേപ പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടശേഷം കിറ്റെക്‌സ്‌ തുടർനടപടി സ്വീകരിച്ചില്ല; മന്ത്രി പി രാജീവ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE