വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാൻ ശാസ്‌ത്രീയ പഠനം നടത്തും; മന്ത്രി

By Team Member, Malabar News
Minister AK Saseendran About Wild Animals Attack

തൃശൂർ: നാട്ടിലിറങ്ങുന്ന വന്യജീവികളെ തുരത്തുന്നതിനായി ശാസ്‌ത്രീയ പഠനം നടത്തുമെന്ന് വ്യക്‌തമാക്കി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. അതിരപ്പിള്ളിയിൽ തുടർച്ചയായി കാട്ടാനകളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ആറളത്തെ പോലെ ആനമതിൽ പ്രായോഗികമാണോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

ശാസ്‌ത്രീയ പഠനം നടത്തുന്നതിനായി വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. പറമ്പിക്കുളം ഫോറസ്‌റ്റ് ഫൗണ്ടേഷനാണ് ശാസ്‌ത്രീയ പഠനം നടത്തുക. അതിരപ്പിള്ളിയിൽ കഴിഞ്ഞ ആഴ്‌ചയാണ് 5 വയസുകാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിന് പിന്നാലെ ദിവസങ്ങൾക്ക് ശേഷം 3 പേരെ വീണ്ടും കാട്ടാന ആക്രമിക്കുകയും പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

അതേസമയം വനം വകുപ്പ് ഉദ്യോഗസ്‌ഥർ ജനങ്ങളുമായി സൗഹൃദത്തിൽ പെരുമാറണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വനം വകുപ്പിൽ 500 ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരെ നിയമിക്കും. 6 മാസത്തിനകം ഇത് പൂർത്തിയാക്കുമെന്നും, അതാത് പ്രദേശത്തെ ആദിവാസികളെയാണ് നിയമിക്കുകയെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read also: കാട്ടുപന്നി ശല്യം; മലപ്പുറത്ത് 13 വില്ലേജുകൾ ഹോട്‌സ്‌പോട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE